ഇടുക്കി: മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട അച്ഛന്‍ അടിയേറ്റ് മരിച്ചു. കട്ടപ്പന നിര്‍മല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്. രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവര്‍ പിടിയിലായി.
തര്‍ക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
ബൈക്ക് അപകടത്തില്‍ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതു ചോദിച്ച് സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.