ഭുവനേശ്വര്‍: അത്താഴത്തിനിടെ ചോറില്‍ ഉറുമ്പിനെ കണ്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു.
ഭാര്യപിതാവിന്റെ പരാതിയെ തുടര്ന്ന്ഭര്ത്താവ് ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഭാര്യ സരിതക്കും രണ്ടു മകള്‍ക്കുമൊപ്പമായിരുന്നു താമസം.
രാത്രിയായതോടെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാന്‍ ഇരുന്നു. സരിത ചോറ് വിളമ്പിയപ്പോള്‍ അതില്‍ ഉറുമ്പുകളെ കണ്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ച കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.