കൊച്ചി: ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ സിറോ മലബാർ സഭ സിനഡ് നിശ്ചയിച്ച യോഗം കൊച്ചിയിൽ പൂര്‍ത്തിയായി. ഇരുവിഭാഗങ്ങളും പറഞ്ഞത് സ്ഥിരം സിനഡിനെ അറിയിക്കുമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. അന്തിമ തീരുമാനം സിനഡിൻ്റേതെന്നും മെത്രാൻ കമ്മിറ്റിയംഗം വ്യക്തമാക്കി. മൂന്നംഗ മെത്രാൻ കമ്മിറ്റിയും എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായാണ് സമവായ ചർച്ച നടന്നത്.
ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് മെത്രാൻ കമ്മിറ്റി അംഗങ്ങൾ. ജനാഭിമുഖ കുർബാന നിലനിർത്തണം എന്നാവശ്യപ്പെട്ട് കർദ്ദിനാൾ വിമത വിഭാഗം എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപരോധ സമരം തുടങ്ങിയതിന് പിന്നാലെയാണ് സിനഡ് യോഗം വിളിച്ചത്.