KeralaNEWS

ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കം: മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

മൂന്നാര്‍: ആനസവാരി കേന്ദ്രത്തില്‍ ജിവനക്കാരന്‍ കൊല്ലപ്പെട്ടു. തൃശൂര്‍ സ്വദേശി ബിമല്‍ (32) ആണ് കൊല്ലപ്പെട്ടത്. ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കമാണ് കൊലയ്ക്ക്കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പോലീസില്‍ മൊഴി നല്‍കി.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

 

 

Back to top button
error: