പെരുമണ്ണ പാറമ്മല്‍ പൂവ്വത്തുംകണ്ടി നടക്കാവില്‍ ചന്ദ്രന്‍ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുമണ്‍പുറ പിലാക്കാട്ടുതാഴം പൊറ്റപറമ്ബില്‍ അടയ്ക്ക പറിക്കുന്നതിനിടെയാണ് സംഭവം. പറിച്ചെടുത്ത അടയ്ക്ക ചാക്കുകളിലേക്ക് മാറ്റുന്നതിനിടെയാണ് ചന്ദ്രന് തേനീച്ചയുടെ കുത്തേറ്റത്.
കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും തേനിച്ചയുടെ കുത്തേറ്റ് പരിക്കേറ്റിരുന്നു. പെരുവയല്‍ കായലം പള്ളിത്താഴം മൂസ്സ (67), വാഴക്കാട് അനന്തായൂര്‍ നടയംകുന്നത്ത് അഭിലാഷ് (38) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. അടയ്ക്ക ചാക്കിലേക്ക് മാറ്റുന്നതിനിടെ ചന്ദ്രനെയാണ് തേനീച്ച കൂട്ടം ആദ്യം ആക്രമിച്ചത്. ചന്ദ്രനെ പൊതിഞ്ഞ തേനീച്ചകളെ ഓടിക്കാന്‍ ശ്രമിക്കവെയാണ് മുസക്കും അഭിലാഷിനും തേനീച്ചകളുടെ കുത്തേല്‍ക്കുന്നത്.
ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ വെള്ളം ഒഴിച്ചും മറ്റും തേനീച്ചയെ തുരത്തി മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രമണിയാണ് ചന്ദ്രന്‍റെ ഭാര്യ.രതീഷ് (ഫ്ളിപ്പ്കാര്‍ട്ട് ), രമ്യ (സിവില്‍ പൊലീസ് ഓഫീസര്‍, മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍), രഞ്ജിത്ത് (ജെ.ബി. ഫാര്‍മ) എന്നിവരാണ് മക്കള്‍.