NEWSSports

വീണ്ടും അട്ടിമറി; ജർമ്മനിക്കെതിരെ ജപ്പാന് ജയം

ദോഹ : ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്ത മത്സരത്തിൽ ജർമ്മനിയെ 2-1 ന് തകർത്ത് ഏഷ്യൻ ശക്തികളായ ജപ്പാൻ.
ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമ്മനിയെ രണ്ടാം പകുതിയിൽ നേടിയ മനോഹരങ്ങളായ രണ്ടു ഗോളുകൾ കൊണ്ടാണ് ജപ്പാൻ മറികടന്നത്.
തുടക്കം മുതൽ ഒടുക്കം വരെ അക്ഷരാർത്ഥത്തിൽ ആക്രമിച്ചു കളിച്ച ജപ്പാൻ ജർമ്മനിയെ പൊരുതി കീഴടക്കുകയായിരുന്നു.ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ കിരീടമോഹവുമായി എത്തിയ അർജന്റീനയിയെ ഇതേ സ്കോറിന് തകർത്തു വിട്ടിരുന്നു.

Back to top button
error: