NEWSPravasi

യുഎഇയിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു

അബുദാബി : യുഎഇയിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് ദുബായ് ഉൾപ്പടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.ദുബായ്, വടക്കൻ എമിറേറ്റുകളായ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും കനത്ത മഴ പെയ്തു.അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണം. റാസല്‍ഖൈമയിലെ മസാഫിയില്‍ വാദിയിലൂടെ വെള്ളം കുത്തിയൊലിക്കുന്ന വിഡിയോകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു.
കാത്തിരുന്നുകിട്ടിയ മഴയെ പ്രവാസികളും ആഘോഷമാക്കി. മഴയിലിറങ്ങി നൃത്തം ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുമാണ് പ്രവാസികള്‍ ആഘോഷിച്ചത്.

Back to top button
error: