CrimeNEWS

ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു :ബീരമംഗലയിലെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

സുള്ള്യയിലെ ഹോട്ടല്‍ തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ചാക്കിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയല്‍വാസികളുമായിട്ടൊന്നും വലിയ ബന്ധമുണ്ടായിരുന്നില്ല.

രണ്ട് ദിവസമായി വാതില്‍ തുറക്കാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇമ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

Back to top button
error: