KeralaNEWS

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

തൃശ്ശൂർ :ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചെങ്കിലും വൻദുരന്തം ഒഴിവായി.

കേച്ചേരി ജംഗ്ഷനു സമീപ൦ ഇന്ന് വൈകുന്നേരം അഞ്ചിന് ആയിരുന്നു സംഭവം.കുന്നംകുളത്തു നിന്ന് തൃശൂരിലേക്കുപോയ ജെയ്ഗുരു എന്ന സ്വകാര്യബസിനാണ് തീ പിടിച്ചത്.

മുപ്പതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.ഒടുവിൽ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.അപ്പോഴേക്കും യാത്രക്കാരെ സുരക്ഷിതരായി നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചിരുന്നു.യാത്രക്കാർ കുറവായതുകാരണം വൻ ദുരന്തമാണ് ഒഴിവായത്.

Back to top button
error: