KeralaNEWS

രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: രാജ്ഭവനില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്.
2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട 20 പേര്‍ക്കും അഞ്ചുവര്‍ഷത്തില്‍ താഴെയായിരുന്നു പ്രവര്‍ത്തന പരിചയം.
നേരത്തെ രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച്‌ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ അഞ്ചുവര്‍ഷത്തില്‍ താഴെയായിരുന്നു പ്രവര്‍ത്തന പരിചയമെന്നതിനാൽ ഈ 20 പേരുടെയും പട്ടിക സർക്കാർ മടക്കുകയായിരുന്നു.

Back to top button
error: