ചിക്കമംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു.
കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
തുടർന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.