KeralaNEWS

നോർക്ക റൂട്ട്സ് അഭിമുഖം ഇന്ന്; 3000 പേർക്ക് യുകെയിലേക്ക് പറക്കാം

കൊച്ചി: നോര്‍ക്ക– യുകെ കരിയര്‍ ഫെയറില്‍ ആദ്യഘട്ടത്തില്‍ അപേക്ഷിച്ചവരുടെ അഭിമുഖം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും.എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലിലാണ് അഭിമുഖം.

തെരഞ്ഞെടുക്കപ്പെടുന്ന 3000പേര്‍ക്കാണ് അവസരം ലഭിക്കുക. 13000 പേരാണ് അപേക്ഷിച്ചത്.

 മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനവേളയിൽ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷെയര്‍, നാവിഗോ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് ധാരണപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്,റേഡിയോഗ്രാഫർ, സ്പീച്ച്‌ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി 13 മേഖലയിലാണ് റിക്രൂട്ട്മെന്റ്.

Back to top button
error: