FeatureNEWS

ട്രെയിൻ യാത്രയിൽ ഈ നമ്പരുകൾ ഓർത്തിരിക്കാം

ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ? എങ്കിൽ ശ്രദ്ധിക്കൂ…
യാത്രക്കാർക്ക് ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്.
യാത്രക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ നിങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാം.
റയിൽവേ സുരക്ഷയുടെ ഭാഗമായി MOP , BEAT ഡ്യുട്ടികൾക്ക് ലഭ്യമാക്കിയിട്ടുള്ള 70 ൽപ്പരം MDT ( Mobile Data Terminal ) ഡിവൈസുകളുടെ സഹായത്തോടെയാണ് റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
കൺട്രോൾ റൂമിൽ എത്തിച്ചേരുന്ന കോളുകളുടെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിവരം ഏറ്റവും അടുത്തുള്ള MDT ( Mobile Data Terminal ) മൊബൈൽ ഡിവൈസിലെ പ്രത്യേക ആപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. സോഫ്റ്റ് വെയർ സഹായത്തോടെ ഈ MDT ഡിവൈസുകളുടെ ലൈവ് ലൊക്കേഷൻ  ട്രാക്ക് ചെയ്യുകയും എത്രയും വേഗം  പൊലീസ് എത്തുകയും  ചെയ്യുന്നു.
ട്രെയിനിലുള്ളിലോ  സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലോ  റയിൽവേ ട്രാക്കുകളിലോ മറ്റ് റയിൽവേ പരിസരങ്ങളിലോ എന്ത് പ്രശ്നങ്ങൾ നേരിട്ടാലും  യാത്രക്കാർക്ക്  112 ൽ ബന്ധപ്പെടാം.
കൂടാതെ 9846200100, 9846200150, 9846200180, 9497935859 എന്നീ നമ്പറുകളിലും പൊലീസ് സഹായത്തിനായി ബന്ധപ്പെടാം.
#railway safety#newsthen

Back to top button
error: