ന്യൂഡല്‍ഹി: അതിദാരുണമായി കൊലചെയ്യപ്പെട്ട ശ്രദ്ധ വാല്‍ക്കറിന്റേതെന്നു കരുതുന്ന രണ്ട് ശരീരഭാഗങ്ങള്‍ വനമേഖലയില്‍നിന്നു കണ്ടെത്തി. പ്രതി അഫ്താബ് പൂനെവാലയുമായി ഡല്‍ഹി പോലീസ് നടത്തിയ തിരച്ചിലില്‍ ദക്ഷിണ ഡല്‍ഹിയിലെ മെഹ്റൗലി വനത്തില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ശ്രദ്ധ വാല്‍ക്കറിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മേയ് 18 നാണ് അഫ്താബ് പൂനെവാല ശ്രദ്ധ വാല്‍ക്കറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി താമസസ്ഥലത്തെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.