കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മുസ്‌ലിം മത പണ്ഡിതനുമായ എ പി മുഹമ്മദ് മുസ്‍ലിയാര്‍ കാന്തപുരം അന്തരിച്ചു.
75 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് കരുവംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.