KeralaNEWS

പെരുമൺ- മൺട്രോതുരുത്ത് പാലം പണി പുരോഗമിക്കുന്നു

കൊല്ലം :  പെരുമൺ -മൺട്രോതുരുത്തു പാലം പണി പുരോഗമിക്കുന്നു.
417 മീറ്ററാണ് നീളം. 500 മീറ്റര്‍ വീതം നീളമുള്ള അപ്രോച്ച് റോഡുകളാണ് ഇരുവശങ്ങളിലും. ഏഴര മീറ്റര്‍ വീതിയുള്ള ക്യാരേജും ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്തുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. 42.5 കോടിയാണ് അടങ്കല്‍ തുക.ഈ പാലത്തിന്റെ പൂർത്തീകരണത്തോടെ കൊല്ലത്തു നിന്ന് മൺട്രോതുരുത്തിലേക്കുള്ള ദൂരം 10 കിലോമീറ്ററോളം കുറയും.
വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച് പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ട പ്രദേശമെന്ന നിലയ്ക്ക് അടിയന്തര പ്രാധാന്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.

Back to top button
error: