മലപ്പുറം:താനാളൂരില്‍ നാലുവയസുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റു. റഷീദിന്‍റെയും റസിയയുടെയും മകന്‍ മുഹമ്മദ് റിസ്വാന് ആണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ വീടിന് മുറ്റത്തുവച്ചാണ് കുട്ടിയെ ആറ് തെരുവുനായ്ക്കള്‍ ഒന്നിച്ച് ആക്രമിച്ചത്.
തലയുടെ ഒരു ഭാഗം കടിച്ചുപറിച്ച നിലയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.