KeralaNEWS

പോലീസ് തലപ്പത്ത് അഴിച്ചുപണി: ജെ. ഹിമേന്ദ്രനാഥ് കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ, ജയ്‌ദേവ് ജി എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി, ചൈത്രാതെരേസാ ജോൺ ആലപ്പുഴ എസ്.പി, ഇളങ്കോ. ആർ കേരളാ പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി, ജയശങ്കർ.ആർ സതേൺ റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി

   സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി.യായും ചൈത്രാ തെരേസാ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. കണ്ണൂർ ജില്ലാ പോലീസ് കമ്മിഷണർ ഇളങ്കോ ആർ. കേരളാ പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായും തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ അജിത് കുമാറിന് കണ്ണൂർ സിറ്റി കമ്മിഷണറായും മാറ്റി. ജയശങ്കർ ആർ സതേൺ റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പിയാകും.

പോലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പോലീസ് കമ്മിഷണറായും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി രവി കെ.ബി.യെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.യായും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി രാജീവ് പി.ബി.യെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എം.എൽ. സുനിലിനെ കൊല്ലം റൂറൽ എസ്.പി.യായും മാറ്റി.

റെയിൽവേ പോലീസ് സൂപ്രണ്ടായി ഗോപകുമാർ കെ.എസിനെ നിയമിച്ചു. മറ്റു നിയമനങ്ങൾ- ബിജോയ് പി. (എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്.പി.), സുനീഷ് കുമാർ ആർ. (കേരളാ പോലീസ് അക്കാദമി അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ), പ്രശാന്തൻ കാണി ബി.കെ. (റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്‌സ് ബറ്റാലിയൻ കമാൻഡന്റ്), സാബു മാത്യു കെ.എം. (എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.), സുദർശൻ കെ.എസ്. (ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.), ഷാജി സുഗുണൻ (ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി എസ്.പി.), വിജയൻ കെ.വി. (തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്‌സ് എസ്.പി.), അജിത് വി. (തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ), അബ്ദുൾ റഷീദ് എൻ. (കേരളാ ആംഡ് വിമെൻ പോലീസ് ബറ്റാലിയൻ കമാൻഡന്റ്), അജി വി.എസ്. (പബ്ലിക് ഗവേർണൻസ് ആൻഡ് ലീഗൽ അഫയേഴ്‌സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ), സന്ദീപ് വി.എം. (കെ.എ.പി. 2 ബറ്റാലിയൻ കമാൻഡന്റ്), സുനിൽ കുമാർ വി. (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്.പി.), അജി കെ.കെ. (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 4 എസ്.പി.), രാജു എ.എസ്. (വിമെൻ ആൻഡ് ചിൽഡ്രൻ സെൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ), ജോൺകുട്ടി കെ.എൽ. (കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.), രാജേഷ് എൻ. (സംസ്ഥാന സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഇന്റേണൽ സെക്യൂരിറ്റി എസ്.പി.), റെജി ജേക്കബ് (തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 എസ്.പി.), കെ.ഇ. ബൈജു (സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്‌ട്രേഷൻ എസ്.പി.), ആർ. മഹേഷ് (കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി)

Back to top button
error: