CrimeNEWS

പാവയ്ക്കുള്ളില്‍ എം.ഡി.എം.എ ഗുളികകള്‍ കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് പിടിയില്‍

ബംഗളൂരു: പാവയില്‍ ഒളിപ്പിച്ച് രാസലഹരി കടത്താന്‍ ശ്രമിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് എസ്. പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കുറിയര്‍ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റിപോകുന്നതിനു തൊട്ടുമുന്‍പ് സ്‌കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

പാവയ്ക്കുള്ളില്‍ എംഡിഎംഎ ഗുളികള്‍ നിറച്ചു കുറിയര്‍ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണു കീഴ്ത്താണി സ്വദേശി പവീഷടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. സ്‌കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വൈറ്റ് ഫീല്‍ഡിലെ ഫ്‌ളാറ്റില്‍ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം.അഭിജിത്ത്, മറ്റൊരു കൂട്ടാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 88 ഗ്രാം എംഡിഎംഎ ഗുളികളാണു കണ്ടെത്തിയത്. മലയാളി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ബംഗളൂരുവിലും ഇയാള്‍ക്കു ലഹരിമരുന്നു വില്‍പനയുണ്ടെന്നു സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഇയാളുടെ ബംഗളൂരുവിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം തുടങ്ങി. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു പോസ്റ്റിട്ടതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടയാളാണു പവീഷെന്നായിരുന്നു ബിജെപി നേൃത്വത്തിന്റെ വിശദീകരണം.

 

Back to top button
error: