കാസര്‍ഗോഡ്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ് എടുത്തെറിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് ആണ് ഒന്‍പതുവയസ്സുകാരിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് തന്നെ എറിഞ്ഞത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് അബൂബക്കര്‍ സിദ്ദീഖ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്.
വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍, കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കി.