IndiaNEWS

വിജയപുര-കോട്ടയം ശബരിമല സ്പെഷ്യല്‍ ട്രെയിന്‍ കൊല്ലം വരെ നീട്ടി

കൊല്ലം: കർണാടകയിലെ വിജയപുരയിൽ നിന്നും കോട്ടയം വരെ പ്രഖ്യാപിച്ചിരുന്ന ശബരിമല സ്പെഷ്യല്‍ ട്രെയിന്‍ കൊല്ലം വരെ നീട്ടി.

ട്രെയിന്‍ നമ്ബര്‍ 07385 വിജയപുര- — കൊല്ലം സ്‌പെഷ്യല്‍ ട്രെയിൻ നവംബർ 21 മുതല്‍ ജനുവരി 16 വരെ തിങ്കളാഴ്‌ചകളില്‍ രാത്രി 11ന്‌ വിജയപുരയില്‍നിന്ന് പുറപ്പെടും. ബുധനാഴ്‌ചകളില്‍ പുലര്‍ച്ചെ 4.45ന്‌ കൊല്ലം ജങ്‌ഷനില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്ബര്‍ 07386 കൊല്ലം- വിജയപുര പ്രതിവാര സ്പെഷല്‍ ട്രെയിന്‍ നവംബർ 23 മുതല്‍ ജനുവരി 18വരെ ബുധനാഴ്‌ചകളില്‍ കൊല്ലത്തുനിന്ന് പകല്‍ 10.45ന്‌ പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകിട്ട്‌ 6.30 ന്‌ വിജയപുരയിലെത്തും.

Back to top button
error: