IndiaNEWS

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു

അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു.സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്.

 അതേസമയം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണമാണെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ബാങ്ക് നിക്ഷേപം 16,000 കോടി രൂപ വരും.കൂടാതെ 960 വസ്തുവകകളും ഉണ്ട്.

തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത് 1932ല്‍ ആണ്.മനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത വിധ‌‌ത്തിലുള്ള നിബിഡ വനമായിരുന്നു ‌തിരുമല. വിഷ്ണു ഭക്തനായ രാമാനുജനാണ് ‌തിരുമലയെ പ്രശസ്തമാക്കിയത്. അതിന് മുൻപ് അങ്ങനെ ഒരു സ്ഥലത്തേക്കുറി‌ച്ച് തന്നെ ആളുകൾക്ക് അറിയില്ലായിരുന്നു.

 

ഏഴുമലകൾ സ്ഥിതി ചെയ്യുന്ന തിരുമല സപ്തഗിരി എന്നാണ് അറിയപ്പെടുന്നത്.തിരുമല മലനിരകളിലേക്കുള്ള കവാടമാണ് അലിപിരി.തിരുമലയിലേക്കുള്ള യാത്രയിൽ കാണാവുന്ന ഒരു കൂറ്റൻ പാറയാണ് തലയുരു ഗുണ്ടു. ഈ പാറയിൽ സ്പർശിച്ചാൽ കാലുവേദന മാറുമെന്നാണ് വിശ്വാസം.

Back to top button
error: