പാലക്കാട്: മൈലംപുള്ളിയില്‍ 14 പേര്‍ക്ക് ഭക്ഷ്യവിഷബാധ. മൈലംപുള്ളിയിലെ ഗാല റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയ ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിലെ ഭക്ഷണ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അറേബ്യന്‍ വിഭവങ്ങളാണ് ഭക്ഷ്യവിഷബാധയേറ്റതില്‍ അധികം പേരും കഴിച്ചത്. പരിശോധനയുടെ ഫലം ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.