KeralaNEWS

കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകനേതാവ് എന്‍.സി ശേഖറുടെ പേരിലുള്ള പുരസ്‌കാരം ഡോ. ബി ഇഖ്ബാലിന്

കണ്ണൂര്‍: 2022ലെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് ജനകീയ ആരോഗ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ ന്യൂറോസര്‍ജനുമായ ഡോ. ബി ഇഖ്ബാലിനെ തെരഞ്ഞെടുത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാര്‍ലമെന്റേറിയന്‍, ട്രേഡ് യൂണിയന്‍ സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രഗത്ഭമതിയായിരുന്ന എന്‍.സി ശേഖറുടെ സ്മരണാര്‍ഥം എന്‍ സി ശേഖര്‍ ഫൗൺഡേഷന്‍ നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം. പതിനേഴാമത്തെ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ഡോ. ബി ഇഖ്ബാല്‍ കേരള സര്‍വകാലാ ശാല വൈസ് ചാന്‍സിലര്‍ (2000-2004), സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം (1996-2001), ആരോഗ്യ സര്‍വകലാശാല രൂപീകരണ കമിറ്റി ചെയര്‍മാന്‍ (2006), മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ (2008), തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് അവാര്‍ഡ് ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്.

Back to top button
error: