IndiaNEWS

ഗ്യാൻവാപി കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ദില്ലി: ​ഗ്യാൻവാപി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന് പറയപ്പെടുന്ന സ്ഥലം ഭാഗം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഇക്കാര്യം കോടതി നടപടികൾ ആരംഭിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ഇന്നലെ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ബെഞ്ച് രൂപീകരിച്ചു വൈകിട്ട് മൂന്ന് മണിക്ക് ഹർജി പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയത്.

ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ വാരണാസി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് കോടതി നിർദ്ദേശിച്ചത്. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Back to top button
error: