റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ സൈനികന്റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദി യുവാവിനെയാണ് ഹായില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് സുരക്ഷാ സൈനികന്റെ വീഡിയോ യുവാവ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിപ്പിച്ച പ്രതി, സുരക്ഷാ സൈനികനെ അസഭ്യം പറഞ്ഞ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിന്റെ പക്കല്‍ നിന്നും ലഹരി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പൊലീസ് അറിയിച്ചു.
Related Articles
ആര്‍ജി കര് ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം
January 20, 2025
വിധികേട്ടിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍; കിപ്പറയിലേക്ക് ക്ഷണിച്ചുവരുത്തി നടത്തിയ സമര്‍ഥമായ കൊലപാതകം
January 20, 2025
Check Also
Close