ന്യൂഡല്‍ഹി: താന്‍ ഒരു ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടം നിഷേധിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എംപിയുടെ ഈ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തെ തുടര്‍ന്ന് ശശി തരൂരിനെ പാര്‍ട്ടി ഒരു പരിപാടിയിലും ഇപ്പോൾ പങ്കെടുപ്പിക്കുന്നില്ല.മത്സരത് തിൽ ശശി തരൂരിനെ പരാജയപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ വരെ മുന്നിട്ടിറങ്ങിയിരുന്നു.
അതിനാൽ തന്നെ ബിജെപിയിലേക്കുള്ള ചുവടുമാറ്റമായാണ് ശശി തരൂരിന്റെ ഇപ്പോഴത്തെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.