തൃശ്ശൂര്‍: കേരളത്തിലേക്ക് മയക്കുമരുന്ന് വന്‍ തോതില്‍ കടത്തിക്കൊണ്ടിരുന്ന വിദേശ സംഘത്തിന്റെ തലവനെയും കൂട്ടാളിയേയും തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ബാംഗ്ലൂര്‍ നഗരത്തില്‍ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്നവണ് പിടിയിലായത്.സുഡാന് സ്വദേശി ഫാരിസ് മൊക്തര്‍ ബാബികര്‍ അലി (29) എന്നയാളാണ് അറസ്റ്റിലായത്.ഇയാളായിരുന്നു സംഘത്തിന്റെ തലവൻ.
ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീന് സ്വദേശി ഹസൈന് (29) എന്നയാളും പിടിയിലായി. ഇവരില്‍ നിന്നും അതിമാരക മയക്കുമരുന്നായ 1350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരേയും പിടികൂടിയ മയക്കുമരുന്നും ബാംഗ്ലൂര്‍ പോലീസിന് കൈമാറി.
മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും കേരളത്തിലേക്കും എംഡിഎംഎ വിതരണം നടത്തുന്ന വിദേശ സംഘമാണ് തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.