മലപ്പുറം : ലോകകപ്പ് ഫുട്ബോൾ അടുത്തതോടെ തന്റെ വീടിന് മഞ്ഞനിറം നൽകി ബ്രസീൽ ആരാധകൻ.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടാണ് നിറം മാറ്റിയത്. വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മൂന്നു ദിവസംകൊണ്ടാണ് ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തില്‍ വീട് മഞ്ഞയാക്കിയത്. ലോകകപ്പ് കഴിയുംവരെ വീട് പൂര്‍ണമായി തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീല്‍ ആരാധകര്‍ പറയുന്നു. വീടിന് മുന്നിലെ ചുമരില്‍ ബ്രസീല്‍ ഹൗസ് എന്നും എഴുതിയിട്ടുണ്ട്. തുടക്കം മുതല്‍ അവസാനം വരെ മത്സരങ്ങള്‍ കാണാനാണ് ഇത്തരത്തില്‍ വീട് സജ്ജീകരിച്ചത്.
അകത്തേക്ക് കയറിയാല്‍ ബ്രസീല്‍ താരങ്ങളായ പെലെ, റൊണാള്ഡീേഞ്യാ, കക്ക, റൊമേരിയോ, റൊണാള്‍ഡോ, നെയ്മര്‍ ഉള്‍പ്പെടെ താരങ്ങളെ ചുമരില്‍ കാണാം. ഖത്തറില്‍ ഇത്തവണ ബ്രസീല്‍ കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകര്‍ ഒരുപോലെ പറയുന്നു.