NEWS

ശബരിമല സീസൺ;എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കുന്നു

കൊല്ലം: കൊല്ലം – ചെങ്കോട്ട പാതയില്‍ സര്‍വീസ് നടത്തുന്ന എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കുന്നു.
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ എറണാകുളം – വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ ഒരു ദിവസമായിരുന്നു.ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് മുൻനിർത്തിയാണ് ഇപ്പോഴത്തെ തീരുമാനം.
തിരുവനന്തപുരം – മധുര എക്സ്‌പ്രസ് രാമേശ്വരം വരെ നീട്ടാനും റെയില്‍വേ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.
കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസായിരിക്കും ഇത്. തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ രാമേശ്വരത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: