പത്തനംതിട്ട: സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു വീണ കണ്ടക്ടര്‍ക്ക് പരുക്ക്. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടര്‍ തഴവ സ്വദേശി അന്സിലിനാണ് പരുക്കേറ്റത്.
ചിറ്റാണി മുക്കില്‍ വച്ചാണ് ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് അന്‍സില്‍ പുറത്തേക്കു വീണത്. അന്‍സലിന് തലയ്ക്കു പരുക്കുണ്ട്.
ചിറ്റാണി മുക്ക് ജംഗ്ഷനില്‍ ബസ് നിര്‍ത്തി ആളിനെ കയറ്റിയശേഷം കുഴിയില്‍ പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ യാത്രക്കാര്‍ കണ്ടക്ടറുടെ ദേഹത്തേക്ക് മറിഞ്ഞതോടെയാണ് ഡോര്‍ തുറന്ന് കണ്ടക്ടര്‍ പുറത്തേക്കു വീണത്. കണ്ടക്ടറെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സിന് വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.