കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീര്‍ സെയിനിയെ ആണ് ഇന്നലെ രാത്രി11മണിയോടെ യുവാക്കള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.
ഗള്‍ഫില്‍ പോകുന്നതിന് തൊട്ടുമുമ്ബേ വീട്ടില്‍ നേര്ച്ചചെയ്യണമെന്നാവശ്യപ്പെട് ടുകൊണ്ട് യുവാവ് ഉസ്താദിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു,എന്നാല്‍ യാത്രാമധ്യേ അപരിചിതരായ മറ്റു നാല് യുവാക്കള്‍കൂടി വാഹനത്തില്‍ കയറിയതില്‍ പന്തികേട്‌തോന്നിയ ഉസ്താദ് വാഹനത്തില്‍ നിന്നും ഇറങ്ങിഓടുകയായിരുന്നു. കാറുമായി പിന്തുടര്‍ന്ന് വന്ന യുവാക്കള്‍ ഉസ്താദിനെവാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പള്ളി ഭാരവാഹികള്‍ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കി. കുളത്തുപ്പുഴക്ക് സമീപത്തുള്ള മൈലം മൂട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.