NEWS

കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിങ്ങളുടെ ആഗ്രഹം ഒരിക്കലും കേരളത്തിൽ നടക്കാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
 ഭരണഘടനക്കും ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാജ്യത്തിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങളില്‍ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വില്‍ക്കുന്നു. ഈ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോര്‍പ്പറേറ്റുകള്‍ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയില്‍ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തു.

റെയില്‍വേയില്‍ തസ്തിക സൃഷ്ടിക്കുകയോ നിയമനം നല്‍കുകയോ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകള്‍ ഇപ്പോഴും നിയമനം നല്‍കാതെ കിടക്കുകയാണ്.

Signature-ad

നല്‍കാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദല്‍ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നല്‍കുകയാണ്. കേന്ദ്രം വില്‍ക്കാന്‍ വച്ച രണ്ട് സ്ഥാപനങ്ങള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ മാതൃക പരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാന്‍ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

 

ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Back to top button
error: