NEWS

ബിഹാറില്‍ ബിജെപി നേതാവ് സഞ്ജീവ് മിശ്ര വെടിയേറ്റ് മരിച്ചു

പട്‌ന: ബിഹാറില്‍ ബിജെപി നേതാവ് സഞ്ജീവ് മിശ്ര വെടിയേറ്റ് മരിച്ചു. കതിഹാര്‍ മേഖലയില്‍ ടെല്‍റ്റ പോലീസ് സ്റ്റേഷന്‍ പരിധിയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് പേർ വീടിന് മുന്നിൽ വച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മിശ്ര മരിച്ചു.കതിഹാര്‍ ജില്ലാ ബിജെപിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു സഞ്ജീവ് മിശ്ര.

 

 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മിശ്രയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: