NEWS

എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തു;പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മീററ്റ്: ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ വിജയം നേടി മുബൈയില്‍ കോളജില്‍ കൗണ്‍സിലിംഗ് തുടങ്ങുന്നതിനായി പോകാനിരിക്കെയാണ് ഗൗരി ത്യാഗി എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. വാട്ടര്‍ ടാങ്കിന്‍റെ മുകളില്‍ നിന്ന് ഗൗരി താഴേക്ക് ചാടുകയായിരുന്നു. ഗൗരി എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് താന്‍ എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന നായ വാഹനം ഇടിച്ച നിലയില്‍ ഗൗരി കണ്ടത്. ഉടന്‍ നായയെ വീട്ടിലേക്ക് കൊണ്ട് വന്ന് അതിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഗൗരി ശ്രമിച്ചു. എന്നാല്‍, അധികം വൈകാതെ നായ ചത്തു.

 

Signature-ad

 

ഇതോടെ ആകെ വിഷമത്തിലായ ഗൗരി അന്ന് രാത്രി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. പിറ്റേ ദിവസം വീടിന് 300 മീറ്റര്‍ മാത്രം അകലെയുള്ള വാട്ടര്‍ ടാങ്കിന്‍റെ മുകളില്‍ നിന്ന് ഗൗരി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: