NEWS

ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച്‌ താഴെയിട്ട വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു

തൃശൂര്‍:ചാവക്കാട് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച്‌ താഴെയിട്ട വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു.

ചാവക്കാട് എം ആര്‍ ആര്‍ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും എടക്കഴിയൂര്‍ കുറുപ്പത്ത് ഫിറോസിന്‍്റെ മകനുമായ 13 വയസുള്ള റിഷിന്‍ മുഹമ്മദിനെയാണ് കണ്ടക്ടര്‍ വലിച്ചു താഴേയിട്ടത്.

ഇന്നലെ വൈകിട്ട് നാലു മണിക്ക് ചാവക്കാട് ബസ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം.ചാവക്കാട് – പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ത്ഥിയെ വലിച്ചിട്ടത്.

Signature-ad

 

 

ഇതോടെ വിദ്യാര്‍ത്ഥി ഇടതു കൈ കുത്തി താഴെ വീഴുകയായിരുന്നു.ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

Back to top button
error: