CrimeNEWS

‘സർജറി വേണോ, മടക്ക് വേണം’; പത്തനംതിട്ടയിൽ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്നാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയിരുന്നത്. തുടർന്ന് ഡോക്ടർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപയും വിജിലൻസ് കണ്ടെടുക്കയും ചെയ്തു.

തുമ്പമണ്‍ സ്വദേശിയായ അച്യുതന്‍ വ്യാഴയാഴ്ച്ച കണ്ണിന്‍റെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ നേത്രവിദഗ്ദ്ധനായ ഡോ: ഷാജിമാത്യുവിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യാഴയാഴ്ച്ച തന്നെ കണ്ണിന്‍റെ സര്‍ജറിക്ക് വിധേയനാക്കുകയുണ്ടായി. തുടര്‍ന്ന് രോഗിയായ അച്യുതനെ വെള്ളിയാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യണമെങ്ങില്‍ 3000/-രൂപ കൈക്കുലിയായി നല്‍കണമെന്ന് ഡോക്ടര്‍ ഷാജിമാത്യു അച്യുതന്‍റെ മകനായ അജീഷിനോട് ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിവിദ്യാധരനെ അറിയിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെണി ഒരുക്കി വെള്ളിയാഴ്ച്ച രാവിലെ 10.20 മണിയോടെ ജനറല്‍ ഹോസ്പിറ്റലിലെ ഒപിയില്‍ വച്ച് 3000/- രൂപ അജീഷില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോ: ഷാജിമാത്യുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.

Signature-ad

വിജിലൻസ് സംഘത്തിൽ പത്തനംതിട്ട യൂണിറ്റ് ഡെപ്യുട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹരിവിദ്യാധരനെ കൂടാതെ ഇൻസ്പെക്ടർമാരായ രാജീവ്‌ ജെ. അനില്‍കുമാര്‍, അഷറഫ് എസ്, അസിസ്റ്റന്റ്‌ സബ്ഇൻസ്പെക്ടർമാരായ ഷാജി പി ജോണ്‍ രാജേഷ്‌കുമാര്‍, എന്‍, ഹരിലാല്‍ എം, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ രാജീവ് , രാജേഷ്‌, സിവില്‍പോലീസ് ഓഫീസര്‍മാരായ അനീഷ്‌മോഹന്‍, കിരണ്‍, വിനീഷ്, ജിനു, അജീര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.

Back to top button
error: