ലക്നൗ: ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം മാതാവിന്റെ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്ത 25 കാരൻ പിടിയിൽ.
42 കാരിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്.ചന്തയില്‍ വിടാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയായിരുന്നു പീഡനം. അനന്തരവനെ വിശ്വസിച്ച് വാഹനത്തില്‍ കയറിയ യുവതി, ഇയാള്‍ നല്കിയ ചായ കുടിച്ച് ബോധരഹിതയാവുകയായിരുന്നു.
തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് വീണ്ടും പീഡിപ്പീച്ചതായി ഇവർ പറയുന്നു.