പട്ന: ബിഹാറില്‍ പാക് വനിത അറസ്റ്റിലായി. നേപ്പാള്‍ അതിര്‍ത്തിയായ ഗല്‍ഗലിയയില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. ചാരപ്രവര്‍ത്തനത്തിനായി രാജ്യത്ത് എത്തിയതാണെന്നാണ് സംശയം.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിര്‍ത്തി ചെക്പോസ്റ്റില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫരീദ മാലിക് എന്നാണ് ഇവരുടെ പേര്. യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.