ഹൈദരാബാദ്:വൈദ്യുതിയിലോടുന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി തെലങ്കാന സർക്കാർ.
നഗരത്തില്‍ മൂന്ന് വ്യത്യസ്ത റൂട്ടുകളിലായി പത്ത് ഇലക്‌ട്രോണിക് ഡബിള്‍ ഡെക്കര്‍ ബസുകളാകും ഉടന്‍ സര്‍വീസ് ആരംഭിക്കുക.
ഇ-ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഏതൊക്കെ റൂട്ടില്‍ ഓടിക്കണമെന്നതിനെക്കുറിച്ച് ആര്‍ടിസി അധികൃതര്‍ പഠനം നടത്തിക്കഴിഞ്ഞു. ഫ്ളൈ ഓവറുകള്‍ ഇല്ലാത്ത റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് സാധ്യത. നിലവില്‍ മൂന്ന് റൂട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നത്.