NEWS

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ നടത്തവേ മുങ്ങല്‍ വിദഗ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു

ഷൊര്‍ണൂർ: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ നടത്തവേ മുങ്ങല്‍ വിദഗ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു.
മുങ്ങല്‍ വിദഗ്ദ്ധന്‍ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണന്‍ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
 ഷൊര്‍ണൂര്‍ ശാന്തി തീരത്തിന് എതിര്‍വശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീന്‍ പിടിക്കാന്‍ വന്നവരാണ് ഫൈസല്‍ ഒഴുക്കില്‍പ്പെട്ടതായി കണ്ടത്.ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: