ന്യൂഡൽഹി: ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി.
വംശീയമായുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ എ റഹിം വ്യക്തമാക്കി.എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ദില്ലി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന 4 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം യാതൊരു പ്രകോപനവും ഇല്ലാതെ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ദില്ലിയിലെ ദൗലത് റാം കോളേജിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് മനസ്സിലാക്കി വംശീയമായി അധിക്ഷേപിച്ചാണ് ആക്രമണം നടത്തിയത്.നിങ്ങള്‍ എന്തിനാണ് മുണ്ട് ധരിക്കുന്നത്?’, ‘ഇത് നിങ്ങള്‍ക്ക് ഇത്തരം വസ്ത്രം ധരിക്കാനുള്ള സ്ഥലമല്ല’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം.