NEWS

മൂന്നു മാസം മുൻപെത്തിയ മലയാളി റാസൽഖൈമയിൽ മരിച്ചു

റാസൽഖൈമ:മൂന്നു മാസം മുൻപ് യുഎയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസഫ് അബൂസാലിഹ് (51) ആണ് മരിച്ചത്.
റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന മൃതദേഹം നാട്ടിലത്തെിച്ച്‌ ഖബറടക്കും. ഭാര്യ: അനീഷ്യ. മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി

Back to top button
error: