NEWS

ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ വയോധികൻ പിടിയില്‍

ണ്ണൂര്‍: തളിപ്പറമ്ബ് ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ വയോധികൻ പിടിയില്‍.
പൂമംഗലം വീട്ടിൽ വി.വി. സലീം(67) ആണ് പൊലീസിന്‍റെ പിടിയിലായത്. സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറുന്നതിനിടയില്‍ വിദ്യാര്‍ഥിനിയെ ഇയാൾ  കയറിപ്പിടിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: