NEWS

ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

ചങ്ങനാശേരി: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്.
 നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് ആവശ്യപ്പെട്ടത്.
 പലതവണ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം  പറഞ്ഞു.
 ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിച്ച സര്‍ക്കാരിന് നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്.
നിരപരാധികളായ നിരവധിപേര്‍ക്കെതിരെ കേസെടുത്തിരുന്നു.
 ഇതില്‍ പല യുവതി യുവാക്കളും സര്‍ക്കാര്‍ നിയമനങ്ങളില്‍ പ്രയാസപ്പെടുകയാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: