NEWS

ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചു

തൃശൂര്‍: ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് നസീബ ദമ്ബതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്.
പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: