KeralaNEWS

റോഡില്‍ ചോരവാര്‍ന്ന് കിടന്നയാളെ മന്ത്രി ഇടപെട്ട് ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ചോരവാര്‍ന്ന് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. ഇന്നലെ വൈകിട്ട് അഞ്ചിന് ആക്കുളം പാലത്തിന് സമീപമായിരുന്നു സംഭവം. കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന മേനംകുളം സ്വദേശി സുരേഷിനെ പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിറുത്താതെ പോയി.

റോഡില്‍ ചോരവാര്‍ന്ന് കിടന്ന സുരേഷിനെക്കണ്ട് യാത്രക്കാര്‍ ഓടിക്കൂടി. ഈ സമയം ആക്കുളത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന മന്ത്രി ആള്‍ക്കൂട്ടം കണ്ട് വാഹനം നിറുത്താന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

Signature-ad

ആംബുലന്‍സ് വരുന്നത് കാത്തുനില്‍ക്കാതെ തനിക്ക് പൈലറ്റ് വന്ന പൊലീസ് വാഹനത്തില്‍ സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. പോലീസ് ജീപ്പില്‍ സുരേഷിനെ കയറ്റിവിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്. തലയ്ക്ക് സാരമായി പരുക്കേറ്റ സുരേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: