CrimeNEWS

എടപ്പാള്‍ ടൗണിലെ സ്‌ഫോടനം ‘വെള്ളപ്പുറത്ത്’; പേടിച്ചുവിറച്ച പ്രതികള്‍ രണ്ടു ദിവസം വീട്ടിലിരുന്നു, ഒടുവില്‍ പിടി വീണു

മലപ്പുറം: എടപ്പാള് ടൗണില് പടക്കം പൊട്ടിച്ച കേസില് പ്രതികള് പിടിയില്. വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി കരിങ്കലക്കത്ത് ഹൗസ് ജംഷീര് (19), പൊന്നാനി പള്ളിപ്പുറം സ്വദേശി കോയ വളപ്പില് വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 7.15 നാണ് മേല്പ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടില് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്.

കോയമ്പത്തൂരിലെ ചാവേര് ആക്രമണമെന്നു സംശയിക്കുന്ന സ്‌ഫോടനത്തിനു പിന്നാലെയുണ്ടായ സംഭവം നാടിനെ മുള്മുനയിലാക്കി. സ്‌ഫോടനത്തില് റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം തകര്ന്നിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള് പട്ടാമ്പി റോഡിലെ കടയില്നിന്ന് പടക്കം വാങ്ങിയ ശേഷം റൗണ്ട് എബൗട്ടില് പൊട്ടിക്കുകയായിരുന്നു.

Signature-ad

സംഭവം വിവാദമായതോടെ രണ്ട് ദിവസം പേടിച്ച് വീട്ടില്നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഇവര്. പട്ടാമ്പി റോഡിലെ മൊബൈല് കടയിലെ സി.സി. ടിവിയില്നിന്ന് ലഭിച്ച ദൃശ്യമാണ് വഴിത്തിരിവായത്. പൊതുസ്ഥലത്ത് ഭീതി പരത്തി എന്ന കുറ്റമാണ് പ്രതികള്ക്കെതിരേ ചുമത്തിയത്.

Back to top button
error: