KeralaNEWS

ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമ, ഗവർണറുടെ എകാധിപത്യം കേരളം വച്ചു പൊറുപ്പിക്കില്ല: എം.സ്വരാജ്

കണ്ണൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ഗവർണ്‍മെൻ്റിനായി പ്രവ‍‍ര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഗവര്‍ണറെന്നും ഗവര്‍ണറുടെ എകാധിപത്യം കേരളം വച്ചു പൊറുപ്പിക്കില്ലെന്നും സ്വരാജ് കൂത്തുപറമ്പിൽ പറഞ്ഞു.

ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറി കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദത്തിന്റെ പേരാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇദ്ദേഹം അഴിമതിക്കാരനാണ്. ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്. കേരളത്തിൻ്റെ പ്രതിഷേധം വരും ദിവസങ്ങളിൽ ബോധ്യമാകുമെന്നും സ്വരാജ് പറഞ്ഞു.

Signature-ad

ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാൻ ജോസ് കെ മാണി പറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നടത്തുന്നത്. രാജഭരണത്തിന്റെയും, രാജശാസനകളുടേയും, പ്രീതിപ്പെടുത്തലുകളുടേയും കാലം കഴിഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ കാലമാണെന്നും ഗവര്‍ണ്ണര്‍ ഓര്‍ക്കണമെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: