Breaking NewsNEWS

മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു; 2 പേര്‍ മരിച്ചു

കൊച്ചി: മരടില്‍ ന്യൂക്ലിയസ് മാളിനു സമീപം ഗാന്ധി സ്‌ക്വയറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു രണ്ടു പേര്‍ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കര്‍(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവര്‍ക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല.

Signature-ad

ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനര്‍നിര്‍മാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

 

Back to top button
error: